St. Sebastian Family Unit

1984 കാലയളവിലാണ് സെൻറ് സെബാസ്ററ്യൻ ഫാമിലി യൂണിറ്റ് രൂപീകൃതമായിട്ടുള്ളത്. ഇടപ്പള്ളി ഫെറോനാ പള്ളിയുടെ അതിർത്തിയിൽ പെടുന്ന ടോൾ ജംഗ്ഷൻ Asset Homes flat മുതൽ ഉണിച്ചിറ സെന്റ് ജൂഡ് ലത്തീൻ ദേവാലയത്തിന്‌ കേവലം 100 മീറ്റർ അടുത്തുവരെ ചെന്നവസാനിക്കുന്ന ഭാഗത്ത്‌, റോഡിൻറെ ഇടതു, വലതു വശത്തു താമസിക്കുന്ന  ക്രിസ്തീയ ഭവനങ്ങളും, പഴയ ഗോഡൗൺ റോഡ് (ഇപ്പോഴത്തെ M.A Sajeev Road) AKG റോഡിൻറെ കുറച്ചു ഭാഗങ്ങൾ, AKG – ഗോഡൗൺ റോഡ് എന്നിവിടങ്ങളിൽ ഉള്ള ക്രിസ്തീയ ഭവനങ്ങളും ഉൾപ്പെടെ 60 – ഓളം കുടുംബങ്ങളാണ് സെന്റ് സെബാസ്റ്റ്യൻ ഫാമിലി യൂണിറ്റിലുള്ളത്.

2020 – 21 ൽ മൂന്നു കുടുംബങ്ങൾ കൂടി പുതുതായി ഈ യൂണിറ്റിന്റെ ഭാഗമായിതീർന്നിട്ടുണ്ട്.

2019 – ൽ യൂണിറ്റ് വിഭജിക്കുവാൻ അന്നത്തെ ബഹു. വികാരി ആലോചിച്ചെങ്കിലും ഈ യൂണിറ്റിലെ അംഗങ്ങളുടെ പരസ്പര സ്നേഹവും കൂട്ടായ്മയും കണ്ട് ആ സദുദ്യമത്തിൽ  നിന്ന് അദ്ദേഹം പിൻവാങ്ങുകയായിരുന്നു.

ഇടവകതലത്തിൽ നടക്കുന്ന എല്ലാ കലോത്സവങ്ങളിലും ദേവാലയവുമായി ബന്ധപ്പെട്ട ഇതര ആഘോഷ പരിപാടികളിലും, അഭിവന്ദ്യ ജോസ് പുത്തൻവീട്ടിൽ പിതാവിൻറെ അനുഗ്രഹീതഭവനം കൂടി ഉൾപ്പെടുന്ന ഈ യൂണിറ്റ് ഒരിക്കലും പിന്നോട്ട്  പോയിട്ടില്ല.

നിലവിലുള്ള ഭരണസമിതി അംഗങ്ങൾ താഴെ പറയുന്നവരാണ് :-

പ്രസിഡന്റ്                                  – എബി മലയിൽ

വൈസ് പ്രസിഡന്റ്                – ഗ്രേസി തായങ്കേരി

സെക്രട്ടറി                                     – സനോജ് ജോസ്

ജോയിന്റ് സെക്രട്ടറി              – ജോർജ് പറയാങ്കൽ

ട്രഷറർ                                            – സെബാസ്റ്റ്യൻ ചീയേടൻ

പാരിഷ് കൗൺസിൽ മെമ്പർ  – രാജു കളപ്പുരയ്ക്കൽ

സെട്രൽ കമ്മറ്റി മെമ്പർ             – സിജു പുത്തൻ വീട്ടിൽ

  1. കത്തോലിക്കാപള്ളികൾ – യൂണിറ്റിന്റെ കിഴക്കേ അതിർത്തിയിൽ സെന്റ് ജൂഡ് ലത്തീൻ ദേവാലയം സ്ഥിതി ചെയ്യുന്നു.
  2. അകത്തോലിക്കാ ദേവാലയങ്ങൾ – ഇല്ല
  3. സ്കൂളുകൾ, ആശുപത്രികൾ, മഠങ്ങൾ, കപ്പേളകൾ – ഇല്ല
  4. അംഗനവാടി – ഉണ്ട്
  5. പ്രാഥമിക ആരോഗ്യകേന്ദ്രം – പരുത്തുവേലി പാലത്തിനു സമീപം
  6. അക്ഷയ കേന്ദ്രം AKG റോഡിൽ നിലവിലുണ്ട്.
  7. കേരള ശാസ്ത്ര സാഹിത്യ പരിഷത് ഭവൻ  AKG റോഡിൽ
  8. അർദ്ധ സർക്കാർ സ്ഥാപനങ്ങൾ – ഇല്ല
  9. ഫാക്ടറികൾ, മാളുകൾ – ഇല്ല. ടോൾ ജംഗ്ഷൻ, ക്ലബ്ബ് ജംഗ്ഷൻ എന്നിവിടങ്ങളിൽ കടകളും വ്യാപാരസ്ഥാപനങ്ങളും ഉണ്ട്.
  10. അമ്പലങ്ങൾ – ഇല്ല
  11. മോസ്‌ക്കുകൾ – ഇല്ല
  12. ഇതര ആരാധനാലയങ്ങൾ – ഇല്ല
  13. ചരിത്ര സ്മാരകങ്ങൾ, വ്യക്തികൾ – ഇല്ല
  14. എടുത്തുപറയത്തക്ക വ്യക്തികൾ/സ്ഥാപനങ്ങൾ :-

അഭിവന്ദ്യ ജോസ് പുത്തൻ വീട്ടിൽ പിതാവിൻറെ ജന്മഗേഹം.

മുൻ ഷെവലിയർ K.C ചാക്കോ അവറുകളുടെ മകൾ ശ്രീമതി ക്ലാരമ്മ ആൻറണിയുടെ ഭവനം.

ദിവംഗതനായ ആൻറണി പടിയറ തിരുമേനിയുടെ സെക്രട്ടറിയായിരുന്ന ശ്രീ

ആൻറണി വാചാപറമ്പലിന്റെ ഭവനം.

img

Welcome to Edappally Church!

We are always open to people who loves to get in touch!!