St. Paul Family Unit

ഇടപ്പള്ളി പുക്കാട്ടുപടി റോഡില്‍ ഉണിച്ചിറ സെന്‍റ്.ജൂഡ് പള്ളിയുടെ വടക്കു ഭാഗത്തായി ഇപ്പോള്‍ തോപ്പില്‍ പള്ളി അതിര്‍ത്തിയിലാണ് ഞങ്ങളുടെ സെന്‍റ്.പോള്‍ യൂണിറ്റ്. ഈ യൂണിറ്റിലെ മൂന്നു വീട്ടുകാര്‍ ഉണിച്ചിറ പള്ളിയുടെ കിഴക്കു ഭാഗത്തും ഒരു വീട് പൈപ്പ് ലൈനിന്‍റെ കിഴക്ക് ഭാഗത്ത് കരിമക്കാടുമാണ്. ഇടവക വിഭജിച്ചപ്പോള്‍ ഇടവകയില്‍ തുടരുവാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഈ ഇടവകയില്‍ തന്നെ തുടരുവാന്‍ അനുവാദം കിട്ടി. അതിനാലാണ് തോപ്പില്‍ ഇടവകാതിര്‍ത്തിയില്‍ വന്നത്.

ഇടവക വിഭജനം കഴിഞ്ഞുവെങ്കിലും ഞങ്ങള്‍ക്ക് യൂണിറ്റിനനുമതി ലഭിച്ചിരുന്നില്ല. ബഹു.വാഴപ്പള്ളി അച്ചന്‍ വന്നതിനു ശേഷമാണ് ഞങ്ങള്‍ക്ക് യൂണിറ്റനുവദിച്ചു കിട്ടിയത്. ആരംഭ കാലത്ത് 21 വീടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഏകദേശം 7 വീടുകള്‍ സ്ഥലം മാറിപോയി ഇപ്പോള്‍ 14 വീടുകളെ ഉള്ളൂ. 2013 ജൂണ്‍ മാസത്തിലാണ് പ്രസ്തുത യൂണിറ്റ് ആരംഭിക്കുന്നത്. പള്ളിയിലെ എല്ലാ ആത്മീയ കാര്യങ്ങളിലും യൂണിറ്റംഗങ്ങള്‍ സജീവമായി പങ്കെടുത്തുവരുന്നു.

ഇപ്പോള്‍ യൂണിറ്റ് ഭാരവാഹികള്‍

1. പ്രസിഡന്‍റ് – ജോര്‍ജ്ജ് മലമേല്‍
2. സെക്രട്ടറി – ജെന്‍സി ജോളി
3. ട്രഷറര്‍ – കുമാരി ജോര്‍ജ്ജ്

ഞങ്ങളുടെ യൂണിറ്റില്‍ നിന്നും പാരിഷ് കൗണ്‍സിലിലേക്കും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കും പോകുന്നവര്‍ പ്രസിഡന്‍റും സെക്രട്ടറിയുമാണ്.

സെന്‍റ് പോള്‍ യൂണിറ്റതിര്‍ത്തിയിലുള്ള സ്ഥാപനങ്ങള്‍

1. സെന്‍റ്.ജൂഡ് ലാറ്റിന്‍ ചര്‍ച്ച്, ഉണിച്ചിറ
2. സെന്‍റ്. ജോസഫ് ചെമ്പേരി കോണ്‍വെന്‍റ്, ഉണിച്ചിറ
3. അംഗനവാടി
4. തൃക്കാക്കര വാമനക്ഷേത്രം, തൃക്കാക്കര
5. ശ്രീ.സുബ്രഹ്മണ്യക്ഷേത്രം, കൂനംതൈ
6. ഉണിച്ചിറ തൈക്കാവ്, ഇഞ്ചിപ്പറമ്പ് തൈക്കാവ്

സെന്‍റ് പോള്‍ യൂണിറ്റ്
ഉണിച്ചിറ
Contact Number – 9645892656

img

Welcome to Edappally Church!

We are always open to people who loves to get in touch!!